LATEST NEWS

Related Posts

LOCAL NEWSKOTHAMANGALAMകേരള പത്രപ്രവർത്തക അസോസിയേഷൻ വായനദിനം ആചരിച്ചു

കേരള പത്രപ്രവർത്തക അസോസിയേഷൻ വായനദിനം ആചരിച്ചു

കോതമംഗലം : കേരള പത്രപ്രവർത്തക അസോസിയേഷൻ കോതമംഗലം യൂണിറ്റിന്റേയും, മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിന്റെയും, സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാ വാരാചരണ പരിപാടികളുടെ ഉദ്ഘാടനം സാഹിത്യകാരനും
പ്രഭാഷകനുമായ
പ്രൊഫ ബേബി എം വർഗീസ്
സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. പുസ്തകപ്രദർശനം, പത്രപാരായണം, പത്ര ക്വിസ്,
പോസ്റ്റർ രചന,
പുസ്തകാസ്വാദനം,
കൈയെഴുത്തു മത്സരം,
ക്ലാസ് ലൈബ്രറി രൂപീകരണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ വാരാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കോതമംഗലം മുനിസിപ്പാലിറ്റിയിലെ മുഴുവൻ സ്കൂളുകളെയും ഉൾപ്പെടുത്തി നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയ യഥാക്രമം വിദ്യാ വികാസ് കറുകടം, മാർ അത്തനേഷ്യസ് ഇൻറർനാഷണൽ സ്കൂൾ കോതമംഗലം, സെൻറ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ കോതമംഗലം എന്നീ വിദ്യാലയങ്ങൾക്ക് ക്യാഷ് പ്രൈസും നാലാം സ്ഥാനം ലഭിച്ച കോഴിപ്പിള്ളി മാർത്തമറിയം പബ്ലിക് സ്കൂളിന് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ റവ ഫാ പി ഒ പൗലോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ കോതമംഗലം യൂണിറ്റ് പ്രസിഡൻറ് കെ പി കുര്യാക്കോസ് ആമുഖപ്രഭാഷണം നടത്തി. അനിൽ എബ്രഹാം (മാതൃഭൂമി), എൽദോസ് സി ജെ (വീക്ഷണം), ജിജു ജോർജ്ജ്, ജോബി (ദീപിക & രാഷ്ട്ര ദീപിക), ഏബിൾ സി അലക്സ്‌ (കലാകൗമുദി), ബൈജു കുട്ടമ്പുഴ (മെട്രോ വാർത്ത ), എൽദോ കണ്ണാപറമ്പൻ (കേരള പ്രണാമം ) എന്നിവർ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ് സ്വാഗതവും പി പി മുഹമ്മദ് (ചന്ദ്രിക) നന്ദിയും പറഞ്ഞു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.